ചീര്‍പ്പുകള്‍ മോഷണം പോയി

പഴഞ്ഞി: പുല്ലാണിച്ചാൽ കോൾകൃഷി സംഘത്തിൻെറ മൂന്ന് ചീര്‍പ്പുകള്‍ (മരപ്പലക) മോഷണം പോയി. ആനക്കുണ്ട് ബണ്ടിലേക്കുള്ള വെള്ളം നിയന്ത്രിക്കുന്ന ഭാഗത്തെ ചീര്‍പ്പുകളാണ് കാണാതായത്. മഴ മാറിയതോടെ പമ്പിങ് പുനരാരംഭിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ചീര്‍പ്പുകള്‍ മോഷണം പോയത് അറിയുന്നത്. കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. പള്ളി പെരുന്നാളിന് കൊടിയേറ്റി പഴഞ്ഞി: പെങ്ങാമുക്ക് സൻെറ് പീറ്റേഴ്സ് ആൻഡ് സൻെറ് പോള്‍സ് ഓര്‍ത്തഡോക്സ് പഴയ പള്ളി പെരുന്നാളിന് സഹവികാരി ഫാ. എം.ടി. തോമസ് കൊടിയേറ്റി. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പെരുന്നാള്‍. ബാലികയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് യുവതികൾ പിടിയിൽ കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് അമ്മയോടൊപ്പം എത്തിയ രണ്ടു വയസ്സുകാരിയുടെ മാല കവരാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ പൊലീസ് പിടികൂടി. തമിഴ്നാട് ഉദുമൽപേട്ട സ്വദേശിയായ അമ്മൻ തെരുവ്‌ പുറമ്പോക്കിൽ താമസിക്കുന്ന കൽപ്പന (30), അമ്മൻ തെരുവ്‌ പുറമ്പോക്കിൽ താമസിക്കുന്ന ദുർഗ (22) എന്നിവരെ കുന്നംകുളം സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തു. ആർത്താറ്റ്‌ സ്വദേശിയായ സുജിത സുഭാഷിൻെറ മകളുടെ രണ്ടു പവ‍ൻെറ മാല വലിച്ചു പൊട്ടിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരേയും പിടികൂടിയത്. ആലപ്പുഴ ജില്ലയിലെ ചേർത്തല പൊലീസ് സ്റ്റേഷനിലും ഗുരുവായൂർ പൊലീസ് സ്റ്റേഷനിലും സമാനമായ മാല മോഷണത്തിനു ഇവരുടെ പേരിൽ കേസ് ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.