സധൈര്യം സമഗ്ര സൗജന്യ സ്തനാർബുദ പരിശോധന കാമ്പയിൻ

തൃപ്രയാർ: ഹെൽത്ത് എയ്ഡ് ട്രസ്റ്റിൻെറ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകൾ വലപ്പാട് സംഘടിപ്പിച്ച ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ഇത്തരം ക്യാമ്പുകളിൽ സ്ത്രീകൾ ഭയം കൂടാതെ പങ്കെടുത്ത് രോഗത്തെ തടയാൻ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പഞ്ചായത്തു പ്രസിഡൻറ് ഇ.കെ. തോമസ് അധ്യക്ഷത വഹിച്ചു. അർബുദരോഗ ചികിത്സകൻ ഡോ. വി.പി. ഗംഗാധരന് ഋഷിരാജ് സിങ് ഉപഹാരം സമ്മാനിച്ചു. ഡോ. ഗംഗാധരൻ ക്ലാസ്സെടുത്തു. ആർ.ഐ. സക്കറിയ, ശോഭ സുബിൻ, മല്ലിക ദേവൻ, ഹെൽത്ത് എയ്ഡ് ട്രസ്റ്റ് ചെയർമാൻ ടി.എ. പ്രേംദാസ്, കൺവീനർ ഷാഹിജ ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.