ശാന്തിപുരം മദ്യവിരുദ്ധ സമരം മദ്യ നിരോധനസമിതി ഏറെറടുക്കുന്നു

കൊടുങ്ങല്ലൂർ: ശാന്തിപുരം മദ്യശാലാ വിരുദ്ധ സമരം ശക്തമാക്കുന്നതിനായി കേരള മദ്യ നിരോധനസമിതി ഏറെറടുക്കുന്നു. കേരള മദ്യനിരോധനസമിതി സംസ്ഥാന നേതാക്കൾ ശാന്തിപുരത്ത് അനിശ്ചിതകാല സത്യാഗ്രഹംആരംഭിക്കും.സമര പ്രക്ഷോഭണങ്ങളിലൂടെ ശാന്തിപുരം ജനത 12 വർഷം തടഞ്ഞുനിർത്തിയ ബാർ ഹോട്ടൽ അനുവദിച്ച് സർക്കാർ നടത്തിയ ജനവഞ്ചനക്കെതിരെയാണ് മദ്യനിരോധന സമിതി സംസ്ഥാന നേതാക്കൾ ശാന്തി പുരത്ത് അനിശ്ചിതകാലസത്യാഗ്രഹം ആരംഭിക്കുന്നതെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു. സമിതി പ്രസിഡണ്ട് ഫാ.വർഗ്ഗീസ്മുഴുത്തേറ്റ്, മുൻ പ്രസിഡൻറ്ഇയ്യച്ചേരി കുഞ്ഞുകൃഷ്ണൻമാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ്ശാന്തിപുരത്ത് സത്യാഗ്രഹം ആരംഭിക്കുന്നത്. മഹാത്മ ഗാന്ധിയുടെ 150ാംജന്മവാർഷികദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന സത്യാഗ്രഹം ചൊവ്വാഴ്ച്ചവൈകീട്ട് 4ന് വി എം സുധീരൻ ഉൽഘാടനം ചെയ്യും. രണ്ടാം ഘട്ട സമരം 310 ദിവസംപിന്നിട്ട ഞായാറാഴ്ച ശാന്തിപുരം സമര പന്തലിൽ സമരക്കാരുടെ സജീവപങ്കാളിത്തം അനുഭവപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.