വെങ്കിടങ്ങ് ഖരമാലിന്യ പ്ലാൻറ് പ്രവർത്തനം ഒക്ടോബർ രണ്ടു മുതൽ

വെങ്കിടങ്ങ്: വെങ്കിടങ്ങ് പഞ്ചായത്ത് ജൈവവളത്തിേൻറയും മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സൻെററിേൻറയും പ്രവർത്തനം ഒ ക്ടോബർ രണ്ടിന് തുടങ്ങും. പഞ്ചായത്തിൽനിന്നുള്ള മാലിന്യമാണ് ഇവിടെ ശേഖരിക്കുക. മാലിന്യം ശേഖരിക്കാൻ പഞ്ചായത്ത് വാഹനം ഉപയോഗിക്കും. പരിശീലനം നേടിയവരെ ഇതിനായി നിയമിച്ചിട്ടുണ്ട്. നിശ്ചിത യൂസർ ഫീസ് വാങ്ങും. ശേഖരിക്കുന്ന മാലിന്യം ജൈവ വളമാക്കി മാറ്റാനുള്ള യന്ത്രങ്ങൾ പ്ലാൻറിൽ സജ്ജമാക്കിയിട്ടുണ്ട്. ഹരിതാമൃതം വെങ്കിടങ്ങ് എന്ന പേരിൽ കർഷകർക്ക് വളം ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ യോഗം നടത്തി. പ്രസിഡൻറ് പി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. ഐ.ആർ.ടി.സി പ്രതിനിധി വി. മനോജ് കുമാർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശോഭന മുരളി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ്, അസി. എൻജിനീയർ വി.കെ. പ്രദീഷ് കുമാർ, അപ്പു ചീരോത്ത്, പഞ്ചായത്ത് സെക്രട്ടറി സി.എസ്. മിനി, അസി. സെക്രട്ടറി വാസുദേവൻ, മുഹമ്മദ് റാഫി, വ്യാപാരി പ്രതിനിധി ജെയ്ക്ക്, ഓഡിറ്റോറിയം പ്രതിനിധി ഖാലിദ് വെങ്കിടങ്ങ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.