ചാവക്കാട്: ദേശീയപാതയിൽ വാഹന പരിശോധന കണ്ട് വേഗം കുറക്കുന്നതിനിടെ ബൈക്കിനു പിറകിൽ കാറിടിച്ച് കൈക്കുഞ്ഞിനും ദമ ്പതികൾക്കും പരിക്ക്. പൊന്നാനി പുറങ്ങ് വടശ്ശേരി വീട്ടിൽ സുരേഷ് (40), ഭാര്യ ബിജിത (32), മകൾ വേദിക (11 മാസം) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 4.30ന് അകലാട് മുഹിയുദ്ധീൻ പള്ളിക്ക് സമീപമാണ് അപകടം. ദേശീയ പാതയിൽ വാഹന പരിശോന നടത്തുകയായിരുന്ന ഹൈവേ പട്രോളിങ് പൊലീസിനെ കണ്ട സുരേഷ് ബൈക്കിൻെറ വേഗം കുറച്ചതായിരുന്നു. പെട്ടെന്ന് പിന്നാലെ എത്തിയ കാറിടിക്കുകയായിരുന്നു. ബൈക്കുമായി ദമ്പതികൾ റേഡിലേക്ക് തെറിച്ചു വീണു. പരിക്കേറ്റവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.