കടവല്ലൂർ പാടത്തെ മാലിന്യം ജനകീയ കൂട്ടായ്മയിൽ നീക്കി

പെരുമ്പിലാവ്: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂർ പാടത്ത് ജനകീയ കൂട്ടായ്മയിൽ മാലിന്യം നീക്കി. കടവല്ലൂർ പാടത്ത് റോഡിൻെറ ഇരുവശങ്ങളിലെ മാലിന്യമാണ് കടവല്ലൂരിലെ ജനകീയ കൂട്ടായ്മയും കടവല്ലൂർ പഞ്ചായത്തും പ്രകൃതിസംരക്ഷണ സംഘം ജില്ല കമ്മിറ്റിയും സംയുക്തമായാണ് മാലിന്യം നീക്കിയത്. കടവല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷീല സുകുമാരൻ അധ്യക്ഷത വഹിച്ചു. പ്രകൃതിസംരക്ഷണ സംഘം ജില്ല സെക്രട്ടറി ഷാജി എൻ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജനകീയ കൂട്ടായ്മ പ്രവർത്തകരായ ഷാബിത്ത് സുദർശൻ, ഷെമീർ, താഹിർ, വിനോദ്, ശ്രീനി, അനൂരാഗ്, ശ്രീരാഗ്, ഷെയ്റാസ്, വിജിത്ത്, മണികണ്ഠൻ, സന്ദീപ്, ഉദയൻ, പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകനായ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.