മദ്യപിക്കുന്നതിനിടയിൽ തർക്കം; അയൽവാസിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്

തൃശൂർ: മദ്യപിക്കുന്നതിനിടയിലെ തർക്കത്തിൽ അയൽവാസിയായ യുവാവിനെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു. അരണാട്ടു കര ചിട്ടിക്കാർ വീട്ടിൽ പ്രകാശന് (33) ആണ് കുത്തേറ്റത്. അയൽവാസിയും ചുമട്ടുതൊഴിലാളിയുമായ ബിനോയ് ആണ് കുത്തിയെതന്ന് പൊലീസ് പറഞ്ഞു. അരണാട്ടുകര കടവാരത്ത് വെച്ച് രാത്രിയോടെയാണ് സംഭവം. പ്രകാശൻ കോൺഗ്രസ് അനുഭാവിയും, ബിനോയ് സി.ഐ.ടി.യു യൂനിയനിൽപ്പെട്ടയാളുമാണ്. എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ല. അയൽവാസികളായ ഇരുവരും ഒപ്പമിരുന്ന് മദ്യപിക്കാറുണ്ട്. മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തിൽ പ്രകോപിതരാവുകയായിരുന്നുവെന്ന് പറയുന്നു. ബിനോയ്ക്കെതിരെ മുമ്പ് സ്പിരിറ്റ്, കുഴൽപ്പണ പിടിച്ചുപറി അടക്കമുള്ള നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രകാശനെ ആദ്യം ജനറൽ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.