ശബ്​ദവും കേള്‍വിയും അന്യമായ യുവാവിൻറ കാലും നഷ്​ടപ്പെടുമെന്ന ഭിതിയില്‍ ഒരമ്മ

മണ്ണുത്തി: ശബ്ദവും കേള്‍വിയും ഇല്ലാത്ത യുവാവിൻെറ കാലും നഷ്ടപ്പെടും എന്ന ഭീതിയില്‍ കഴിയുകയാണ് മുക്കാട്ടുക്കര മാളിയേക്കല്‍ ജസീന്ത. ജന്മനാ ബധിരനും മൂകനുമായ യുവാവിന് അമ്മ ജസീന്തയും അമ്മക്ക് മകന്‍ പ്രിന്‍സും മാത്രമാണ് ആശ്രയം. വീട്ടുജോലികള്‍ചെയ്ത് കുടുംബം പുലര്‍ത്തുന്ന ജസീന്തക്ക് മകൻെറ കോഴിക്കടയിലെ ജോലിയില്‍നിന്നും കിട്ടുന്ന ചെറിയവരുമാനം ക്കൊണ്ട് വാടകവീട്ടില്‍ കഴിയുന്നതിനിടയിലാണ് മുന്ന് വര്‍ഷം മുമ്പ് പ്രിന്‍സിന് കണ്ണാറവെച്ച് ഉണ്ടായ അപകടത്തില്‍ കാലിന് പരിക്ക് പറ്റിയത്. മെഡിക്കല്‍ കോളജിൽ ചികിത്സിച്ചു. മുറിവ് ഭേദമാക്കുന്നതിനിടയിലാണ് കാലില്‍ ചെറിയരീതിയില്‍ പഴുപ്പ് കാണാൻ തുടങ്ങിയത്. ഉടനെ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പഴുപ്പും വേദനയും വിട്ടുമാറുന്നില്ല, ഇതോടെ നാട്ടുകാരുടെ സഹായത്തോടെ ചികിത്സ ജൂബിലിയിലേക്ക് മാറ്റി. ഇവിടത്തെ ഡോക്ടര്‍ന്മാര്‍ പറയുന്നത് രണ്ട് ഓപ്പറേഷനുകളാണ്. മകൻെറ അസുഖം മൂലം ജോലിക്ക് പോലും പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പണം എങ്ങനെ കണ്ടെത്താന്‍ കഴിയും എന്ന ഉത്കണ്ഠയിലാണ് ജസീന്ത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.