എരുമപ്പെട്ടി: മുരിങ്ങത്തേരി കോട്ടക്കുന്നിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ നാട ്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൻെറയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൻെറയും സംയുക്ത സംരംഭമായാണ് കോട്ടക്കുന്നിൽ അജൈവ മാലിന്യശേഖരണ കേന്ദ്രം തുടങ്ങുന്നത്. പഞ്ചായത്തിൻെറ അധീനതയിലുള്ള കോട്ടക്കുന്നിലെ എട്ട് ഏക്കർ ഭൂമിയിലാണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് പരിസരത്തെ ഇരുനൂറോളം വരുന്ന കുടുബങ്ങൾ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ഇതു സംബന്ധിച്ച് ഞായറാഴ്ച നടന്ന നാട്ടുകാരുടെ യോഗത്തിലാണ് പ്ലാൻറിനെതിരെ ശക്തമായ സമരത്തിന് നേതൃത്വം നൽകാർ ജനകീയ സമരസമിതിക്ക് രൂപം നൽകിയത്. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് കെ.കെ. ജോസഫ് ചെയർമാനും എ.കെ. റപ്പായി കൺവീനറുമായാണ് കമ്മിറ്റി രൂപവത്കരിച്ചിട്ടുള്ളത്. പദ്ധതിക്കെതിരെ ജനങ്ങൾക്കുള്ള തെറ്റിധാരണയും ആശങ്കയും അകറ്റുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.