ബി.ജെ.പി ബൂത്ത്​ സമ്മേളനം

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്ത് കരുമത്ര ബി.ജെ.പി ബൂത്ത് സമ്മേളനം ജില്ല പ്രസിഡൻറ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ടി. ദേവദാസ് അധ്യക്ഷത വഹിച്ചു. ജില്ല സഹകരണ ആശുപത്രി സോസൈറ്റി വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്ത എ. നാഗേഷിനെ ചടങ്ങിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്തംഗം രാജീവൻ തടത്തിൽ, മണ്ഡലം പ്രസിഡൻറ് കെ. ഗിരീഷ് കുമാർ, കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി മോഹനൻ പോട്ടോർ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സുരേഷ്, എൻ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ. സുരേഷ് കുമാർ (പ്രസിഡൻറ്) വി. സുകുമാരൻ (ജനറൽ സെക്രട്ടറി), പി. വിനോദ് കുമാർ, രഞ്ജിനി രമേശൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.