എൻ.സി.സി ക്യാമ്പ് തുടങ്ങി

കുന്നംകുളം: എൻ.സി.സി ക്യാമ്പിന് കുന്നംകുളം പോളിടെക്നിക്കിൽ തുടക്കമായി. കേരളത്തിലെ വിവിധ കോളജുകളിൽ നിന്ന് 750 കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുക്കുന്നു. ക്യാമ്പിന് കമാൻഡിങ് ഓഫിസർ ലഫ്. കേണൽ സി.ഐ. തോമസ്, അസോ. എൻ.സി.സി ഓഫിസർമാരായ പി.ജെ. സ്റ്റൈജു, കെ. അബ്ദുൽ അസീസ്, ശരത് ചന്ദ്രൻ, ഷിജി പൗലോസ്, സുബേദാർ മേജർ രമേഷ് റോയ്, ജീവൻ സിങ്, സുരീന്ദർ സിങ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. സായുധ സേനയിലെ ഇരുപത് ഉദ്യോഗസ്ഥരാണ് ക്യാമ്പിൽ പരിശീലനം നൽകുന്നത്. 16ന് സമാപിക്കും. ഓണവിപണി കണ്ട് ഓണക്കോടിയുമായവർ മടങ്ങി കുന്നംകുളം: ഓണ വിപണിയുടെ തിരക്കുകൾ കണ്ടറിഞ്ഞ് ഭിന്നശേഷിക്കാർ. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി നൽകിയ ഓണക്കോടികൾ ഏറ്റുവാങ്ങി സംഘം മടങ്ങി. കുന്നംകുളത്തെയും സമീപപ്രദേശങ്ങളിലെയും വീൽചെയറിൽ കഴിയുന്ന 30 ഭിന്നശേഷിക്കാരാണ് ഷെയർ ആൻഡ് കെയറിൻെറ പ്രത്യേക ക്ഷണം സ്വീകരിച്ച് കുന്നംകുളത്ത് എത്തിയത്. ചൊവ്വന്നൂർ ബി.ആർ.സിയുടെ കീഴിൽ ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കുമായി ഓണസദ്യയും ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. തുടർന്ന് ഷെയർ ആൻഡ് കെയർ പ്രസിഡൻറ് ലെബീബ് ഹസനാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുെവച്ചത്. മുമ്പ് കുന്നംകുളത്ത് ജംബോ സർക്കസ് കാണാനും മാന്ത്രികൻ മുതുകാടുമായി സംവദിക്കാനും അവസരം ഒരുക്കിയിരുന്നു. ബി.പി.ഒ ജോൺ പുലിക്കോട്ടിൽ, അധ്യാപകരായ പി.കെ. അബൂബക്കർ, കെ.എം. റഫീഖ്, ട്രിജി ബിജു, സോഫിയ വർഗീസ് എന്നിവരും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.