ചാവക്കാട്: പ്രചരയുടെ ജനകീയ ഓണസദ്യ വ്യാഴാഴ്ച ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ നഗരസഭ ചത്വരത്തില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ.വി. അബ്ദുൽ ഹമീദ് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് ആരംഭിക്കും. 3500 പേര്‍ക്കുള്ള സദ്യയാണ് ഒരുക്കുന്നത്. പ്രളയദുരിതത്തിൻെറ പശ്ചാത്തലത്തില്‍ ഓണസദ്യയും ആഘോഷങ്ങളും നഷ്ടപ്പെടുന്ന നിരവധി പേരുണ്ടെന്നും ഇവര്‍ക്ക് ഓണാഘോഷവും ഓണസദ്യയും നഷ്ടപ്പെടരുതെന്ന ഉദ്ദേശ്യവും ജനകീയ ഓണസദ്യക്കുണ്ടെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. കാലവര്‍ഷക്കെടുതിയുടെ സമയത്ത് അഹോരാത്രം പണിയെടുത്ത വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ ആദരിക്കും. കെ.എസ്.ഇ.ബി. മണത്തല, ചാവക്കാട് സെക്ഷനിലെ ജീവനക്കാരെയാണ് ആദരിക്കുക. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളികളെയും ആദരിക്കും. പ്രചരയുടെ വനിതാവിങ്ങിൻെറ കലാപരിപാടികളും ഇതോടൊപ്പമുണ്ടാവും. അബ്ദുൽ ജാഫര്‍, കെ.സേതുമാധവന്‍,എ.എച്ച്. അക്ബര്‍, എ.കെ. ഷഫീഫ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.