പാവറട്ടി: കുണ്ടുവാകടവ് പാലത്തിന് സമീപം റോഡ് തകർന്ന് രൂപപ്പെട്ട വലിയ കുഴികളിൽവീണ് വാഹനാപകടം പതിവായി. ഇതു വഴിയു ള്ള ഗതാഗതം ദുഷ്കരമാണ്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ കേടാകുന്നതും പതിവാണ്. ചാവക്കാട്-വാടാനപ്പള്ളി ദേശീയപാതയിൽനിന്ന് പാവറട്ടിയിലേക്കുള്ള പ്രധാന റോഡാണിത്. മാസങ്ങളായി തകർന്ന്കിടക്കുന്ന റോഡ് അറ്റകുറ്റപണികൾ ചെയ്യണമെന്ന ജനങ്ങളുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.