ഗിരീഷ്​ പുത്തഞ്ചേരിക്ക്​ ഗാനാഞ്​ജലിയുമായി ഓണാഘോഷത്തിന്​ തുടക്കം

തൃശൂർ: പ്രശസ്തിയുടെ നെറുകയിൽ നിന്ന് ഓർമയുടെ അഗാധ കയത്തിലേക്ക് ആണ്ട് പോയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്ക് ഗാനാഞ്ജലി അർപ്പിച്ച് ജില്ല ഓണാഘോഷത്തിന് മധുരമായ തുടക്കം. പുത്തഞ്ചേരിയുടെ ഗാനങ്ങൾ കോർത്തിണക്കി 'ഗീതം സംഗീതം' അവതരിപ്പിച്ച ഗാനസദ്യ ഉത്രാടരാവിന് മാറ്റേകി. എടപ്പാൾ വിശ്വം, റീന മുരളി, മനോജ് കമ്മത്ത്, റുഷേൽ, ശ്രീലക്ഷ്മി, ശ്വേത, ബിനീഷ്, സലീൽ, പ്രേംസാഗർ, അജിത്, സുഗത, സന്ദീപ് എന്നിവരായിരുന്നു ഗായകർ. 'മൗലിയിൽ മയിൽപീലി ചാർത്തി', 'തുമ്പയും തുളസിയും', 'സൂര്യകിരീടം', 'കളഭം തരാം', 'വേൽമുരുകാ' തുടങ്ങിയവ പാട്ടുകളാണ് പാടിയത്. പോളി, രജിത് (കീബോർഡ്), മുരളി(ഫ്ലൂട്ട്), സി.ടി. ഫ്രാൻസിസ്, വിൻസൻെറ് (ഗിറ്റാർ), ഷോണി, സദാനന്ദൻ, ഷൈൻ, കിരൺ (വയലിൻ), ജയപ്രകാശ് (കോംകോ), ജയൻ, ശിവൻ, ദിനേശൻ (തബല) എന്നിവർ ഓർക്കസ്ട്ര ഒരുക്കി. ജയരാജ് വാര്യരായിരുന്നു അവതാരകൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.