മുതുവറ: ജില്ലപഞ്ചായത്തും ആരോഗ്യ വകുപ്പും നടപ്പാക്കുന്ന 'കാന്‍ തൃശൂർ' ആരോഗ്യസംരക്ഷണ പദ്ധതിക്കായി വളൻറിയര്‍മാര്‍ക്ക് ജില്ലതല പരിശീലനം സംഘടിപ്പിച്ചു. ഉദ്ഘാടനം അനില്‍ അക്കര എം.എല്‍.എ നിര്‍വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. ഡോ. മനോജ് വർഗീസ്, ഡോ. ബേസില്‍ ജോർജ്, ഹെല്‍ത്ത് സൂപ്പർവൈസര്‍ തോമസ് എന്നിവർ നേതൃത്വം നൽകി. തോളൂര്‍ പഞ്ചായത്ത് പ്രസിഡൻറ് രാധ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ഹരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി, സെക്രട്ടറി എ. ഗണേഷ്, സി.ഡി.പി.ഒ ശരണ്യ, സി.പി. ജോയ്, പി.ജെ. സണ്ണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.