നഗരത്തിലെ വെള്ളക്കെട്ട്​: ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചു

തൃശൂർ: നഗരത്തിലെ വെള്ളക്കെട്ടിൽ ദുരിത ബാധിതരായവർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. മുവ്വായിരത്തിലധികം വീടുകളിലായി താമസിക്കുന്ന പന്ത്രണ്ടായിരത്തോളം ജനങ്ങൾ ഉൾപ്പെട്ട 30 റസിഡൻറ്സ് അസോസിയേഷനുകളും അയ്യായിരത്തിലധികം കുട്ടികൾ പഠിക്കുന്ന നാല് സ്കൂളുകളും ഒരു വർക്കിങ് വിമെൻസ് ഹോസ്റ്റലും ഉൾപ്പെട്ടതാണ് ആക്ഷൻ കൗൺസിൽ. വെള്ളക്കെട്ടിൻെറ പരിഹാരമാർഗം തേടി ഈമാസം ഒമ്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂൾ ഓഡിറ്റോറിയത്തിൽ യോഗം ചേരും. മന്ത്രി വി.എസ്. സുനിൽകുമാർ, ടി.എൻ. പ്രതാപൻ എം.പി, എം.എൽ.എമാരായ അനിൽ അക്കര, മുരളി പെരുനെല്ലി, കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, മേയർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.