അതിരപ്പിള്ളി: ആന്ത്രാക്സ് ബാധിച്ച് കാട്ടുപന്നി ചത്തു. ചാലക്കുടിപ്പുഴക്ക് അക്കരെ വാഴച്ചാൽ അതിർത്തിക്ക് സമീപം മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലാണ് സംഭവം. ചൊവ്വാഴ്ചയാണ് കാട്ടുപന്നിയെ ചത്ത നിലയിൽ തൊഴിലാളികൾ കണ്ടത്. സംശയത്തെ തുടർന്ന് വനപാലകർ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചിരുന്നു. ഫലം വന്നപ്പോഴാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. വിവരമറിഞ്ഞതോടെ ജനം ആശങ്കാകുലരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.