ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കയെ രക്ഷപ്പെടുത്തി

tcr... ആലുവ: തുരുത്ത് റെയിൽവേ നടപ്പാലത്തിൽനിന്ന് പെരിയാറിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കയെ നാട്ടുകാർ രക് ഷപ്പെടുത്തി. തൃശൂർ നെടുപുഴ എച്ച്.എം.ടി കോളനി പടത്തിപറമ്പിൽ പി.എസ്. രാധയാണ് (48) ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. നടപ്പാലത്തിൽനിന്ന് 20 മീറ്ററോളം താഴെയുള്ള പെരിയാറിലേക്കാണ് ചാടിയത്. വെള്ളത്തിൽനിന്ന് ഉയർന്നുപൊങ്ങിയ ശേഷം കൈകാലിട്ടടിച്ച് ഒഴുകിപ്പോവുകയായിരുന്നു. ആലുവ മണപ്പുറത്ത് കുളിക്കാനെത്തിയവരാണ് കരയുന്ന ശബ്ദം കേട്ട് നീന്തി രാധയെ രക്ഷപ്പെടുത്തിയത്. ഉടൻ ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്കുറിപ്പ് എഴുതി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ചരടിൽ കോർത്ത് രാധ കഴുത്തിൽ തൂക്കിയിരുന്നു. ബന്ധുവിൻെറ മകളുടെ വിവാഹത്തിന് വായ്പയായി നൽകിയ സ്വർണാഭരണങ്ങൾ തിരികെ ലഭിക്കാത്തതിലെ നിരാശയാണ് ആത്മഹത്യക്ക് കാരണമെന്നും കഴുത്തിൽ തൂക്കിയ കുറിപ്പിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.