രാജീവ് ഗാന്ധി ജന്മദിനാചരണം

അന്തിക്കാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ ്മേളനം ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ബി. രണേന്ദ്രനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികളായ ഇ. രമേശൻ, രഘു നല്ലയിൽ, ജോർജ് അരിമ്പൂർ, എ.എസ്. വാസു, ഉസ്മാൻ അന്തിക്കാട്, ഇ.എസ്. ഷാനവാസ്, കെ.പി. പ്രജിത, അജി മാളിയേക്കൽ, യു. നാരായണൻകുട്ടി, പി.പി. വിൽസൻ, ജോജോ മാളിയേക്കൽ, മുരളി പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു. പി.ടി. തോമസ്, എം.വി. ജയൻ, കെ.കെ. ഉണ്ണിമോൻ, ഉണ്ണിമേനോൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.