പത്രക്കടലാസിൻെറ ഇറക്കുമതി നികുതി പിൻവലിക്കി- ധനമന്ത്രി ന്യുഡൽഹി: ഇറക്കുമതിചെയ്യുന്ന പത്രക്കടലാസിന് 10 ശതമാനം നികുതി ചുമത്താനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അഭ്യന്തര ഉൽപ്പാദകരെ പ്രോത്സാഹിപ്പിക്കാനാണ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത്. കുറഞ്ഞ വിലക്ക് പത്രക്കടലാസ് ഇറക്കുമതിചെയ്യുന്നതിനാൽ അഭ്യന്തര ഉൽപ്പാദകർ ബുദ്ധിമുട്ടുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പത്രവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) ധനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ബജറ്റിലാണ് പത്രക്കടലാസിന് നികുതി ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.