കയ്പമംഗലം: . ആക്രമണത്തിൽ കുടുംബനാഥനും ഭാര്യയും മക്കളും മൂന്നു വയസ്സുകാരനുമടക്കം എട്ടുപേർക്ക് പരിക്ക്. കയ്പമം ഗലം ബീച്ച് പുന്നക്കചാലിൽ കാവുങ്ങൽ മുരുകേശൻ (57), ഭാര്യ രമ (53), മക്കളായ വിപിൻദാസ് (31), വിനീത് (27), വിപിൻെറ ഭാര്യ ദീപ (24), ദീപയുടെ മൂന്നുവയസ്സുകാരനായ മകൻ അക്ഷയ്, മുരുകേശൻെറ സഹോദരി ജയന്തി (58) ഇവരുടെ മകൻ രജീഷ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരുകേശനെയും വിപിൻദാസിനെയും വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. പത്തോളം പേർ ഇരുമ്പു പൈപ്പും ഇടിക്കട്ടകളുമായി വന്ന് വിപിൻ ദാസിനെയും, വിനീതിനെയും ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് തനിക്കും ഭാര്യക്കും മരുമകൾക്കും കുഞ്ഞിനും കൂടെയുണ്ടായിരുന്ന സഹോദരിക്കും മകനും പരിക്കേറ്റതെന്ന് മുരുകേശൻ പറഞ്ഞു. കയ്പമംഗലം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.