ആശുപത്രിക്കെതിരെ അപവാദപ്രചാരണം: യുവാവിനെതിരെ കേസ്​

ചാവക്കാട്: ഹയാത്ത് ആശുപത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയ യുവാവിനെതിരെ ചാവക്കാട് പൊല ീസ് കേസെടുത്തു. എടക്കഴിയൂര്‍ മക്കിയില്‍ വീട്ടില്‍ താജുദ്ദീനെതിരെയാണ് കേസ്. ദിവസങ്ങള്‍ക്കു മുമ്പാണ് താജുദ്ദീന്‍ ആശുപത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന വിധത്തില്‍ ശബ്ദ സന്ദേശം പ്രചരിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. സൗജാദ് ചാവക്കാട് എസ്.ഐക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ അന്വേഷണം നടത്തുന്നതിനുള്ള അനുമതിക്കായി പൊലീസ് ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതിയില്‍നിന്ന് അനുമതി ലഭിച്ചതോടെ കേസെടുക്കുകയായിരുന്നു. കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് ചാവക്കാട് എസ്.ഐ കെ.പി. ആനന്ദന്‍ പറഞ്ഞു. അണ്ടത്തോട് മേഖല വെള്ളത്തില്‍ അണ്ടത്തോട്: ദിവസങ്ങളായി തുടരുന്ന ശക്തമായ മഴ പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് മേഖലയെ വെള്ളക്കെട്ടിലാക്കി. തങ്ങൾപ്പടിയിലെ സൂനാമി കോളനി ഉൾപ്പെടെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്. റോഡുകളും ഇടവഴികളും വെള്ളക്കെട്ടിലാണ്. പെരിയമ്പലം മേഖലയിലും അനേകം വീടുകൾ വെള്ളത്തിലായി. തീരദേശത്തെ പ്രധാന കൃഷിയായ രാമച്ചവും വെള്ളത്തിലായി. മരച്ചീനി കൃഷിയിലും വെള്ളം കയറിയതിനാൽ പല കർഷകരും മൂപ്പെത്തുന്നതിനു മുമ്പുതന്നെ തന്നെ വിളവെടുത്തു. പല ഭാഗത്തും കൃഷി വെള്ളം കയറി നശിക്കുന്ന അവസ്ഥയിലാണ്. പാപ്പാളി സലാമത്ത് റോഡ്, ഇബ്രാഹിം മസ്ജിദും മദ്റസയും, തങ്ങൾപടി കെട്ടുങ്ങൽ റോഡ്, അണ്ടത്തോട് നാക്കോല പാലം റോഡ്, മാമ്പറ്റ് റോഡ് എന്നിവ വെള്ളത്തിലാണ്. കനോലി കനാൽ നിറഞ്ഞുകവിഞ്ഞതിനാൽ കനാലി‍ൻെറ ഓരത്തു താമസിക്കുന്നവരുടെ വീടുകളും വെള്ളത്തിലായി. കനാല്‍ നിറഞ്ഞതിനാൽ പല വീട്ടുകാരും ഒറ്റപ്പെട്ട അവസ്ഥയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.