കൊടകര പൂനിലാർക്കാവിൽ നടന്ന പെൺകുട്ടികളുടെ പഞ്ചാരിമേളം
Posted On
date_range Updated On
date_range പൂനിലാര്‍ക്കാവില്‍ പഞ്ചാരി കൊട്ടിക്കയറി പെൺകൊടികൾ
കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ പെണ്‍കുട്ടികള്‍ മാത്രം മുന്‍നിര ചെണ്ടക്കാരായി പഞ്ചാരിമേളം അരങ്ങേറി. കൊടകര മേളകലാസംഗീതസമിതി, പോട്ട വ്യാസപുരം ഗുരുജി കലാക്ഷേത്രം എന്നിവിടങ്ങളില്‍ പരിശീലനം നേടിയ വിദ്യാര്‍ഥിനികളാണ് പഞ്ചാരിയില്‍ കൊട്ടിക്കയറിയത്.
കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവയില്‍ യഥാക്രമം കൊടകര അനൂപ്, അര്‍ജുന്‍ ഇന്ദിരാലയം, കൊടകര അനീഷ്, അഭിജിത്ത് കാവില്‍ എന്നിവര്‍ സഹമേളക്കാരായി. വിദ്യാര്‍ഥിനികളെ പൂനിലാര്‍ക്കാവ് ദേവസ്വം സെക്രട്ടറി ഇ.രവീന്ദ്രന്‍ പൊന്നാട അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.