ചേർപ്പ്: ചേർപ്പ്, മുള്ളക്കര റോഡുകളിൽ വെള്ളം കയറിയതോടെ ചേനം ഗ്രാമം പൂർണമായും ഒറ്റപ്പെട്ടു. എല്ലാ വീടുകളിലും വെ ള്ളം കയറി. ആറ് ദിവസങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളം അപകടകരമായ അവസ്ഥയിലാണ്. മഴ തുടരുന്നതും പീച്ചി അണക്കെട്ട് തുറക്കുമ്പോഴുള്ള വെള്ളവും കൂടിയാവുമ്പോൾ ആശങ്കാകുലരാണ് ജനം. ഗതാഗതം പൂർണമായും നിലക്കാനാണു സാധ്യത. മൂവ്വായിരത്തിൽ താഴെ ആളുകൾ താമസിക്കുന്ന ഗ്രാമത്തിൽ ആർക്കെങ്കിലും അസുഖം വന്നാലോ അപകടം സംഭവിച്ചാലോ ആശുപത്രിയിൽ എത്തിക്കാൻ പോലും സംവിധാനമില്ല. ഈ സാഹചര്യത്തിൽ പി.ഡി.പി റസ്ക്യൂ മോട്ടോർ ബോട്ട് സർവിസ് നടത്താൻ തീരുമാനിച്ചതായി അറിയിച്ചു. അടിയന്തരമായി മെഡിക്കൽ ക്യാമ്പും വെറ്റിറനറി ഡോക്ടറുടെ സേവനവും ചേനത്തേക്ക് ലഭ്യമാക്കണമെന്ന് പി.ഡി.പി ജില്ലാ പ്രസിഡൻറ് മജീദ് ചേർപ്പ് ആവശ്യപ്പെട്ടു. നൂറ് കണക്കിന് കന്നുകാലികളുള്ള ചേനത്ത് ക്ഷീര കർഷകർ അടക്കം ഭയാശങ്കയിലാണ്. മഴകനത്തു: ക്യാമ്പുകളിൽ ആളുകളുടെ എണ്ണം വർധിച്ചു ചേർപ്പ്: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം മഴ വീണ്ടും കനത്തതോടെ ചേർപ്പിലെ ക്യാമ്പുകളിൽ ആളുകളുടെ എണ്ണം വർധിച്ചു. 37 പേർകൂടി ബുധനാഴ്ച ക്യാമ്പിലെത്തി. ചേർപ്പിലെ വിവിധ കേന്ദ്രങ്ങളിലായി 7 ക്യാമ്പുകളുണ്ട്. 856 കുടുബങ്ങളിൽ നിന്നായി 2,711 പേരാണുള്ളത്. പടിഞ്ഞാട്ടുമുറി ജെ.ബി.ടി സ്കൂളിൽ 92 കുടുംബങ്ങളിൽ നിന്നായി 261, ചേർപ്പ് സർക്കാർ ഹൈസ്കൂളിൽ 203 കുടുംബങ്ങളിൽ നിന്നായി 691, സി.എൻ.എൻ സ്കൂളിൽ 193 കുടുബങ്ങളിൽ നിന്നായി 662, പനങ്കുളം ഡി.എം.എൽ.പി.സ്കൂളിൽ 70 കുടുംബങ്ങളിൽ നിന്ന് 191, ലൂർദ്മാതാ സ്കൂളിൽ 117 കുടുംബങ്ങളിൽ നിന്ന് 379, ഊരകം സി.എം.എസ് എൽ സി സ്കൂളിൽ 55 കുടുബങ്ങളിൽ നിന്നായി 173, പെരുവനം കെ.എൽ.എസ് യു.പി സ്കൂളിൽ 41 കുടുംബങ്ങളിൽ നിന്ന് 99, ചെവ്വൂർ സൻെറ് സേേവ്യഴ്സ് സ്കൂളിൽ 85 കുടുംബങ്ങളിലായി 255. മഴ നീണ്ടാൽ ക്യാമ്പിൽ എത്തുന്നവരുടെ എണ്ണം ഇനിയും കൂടിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.