ചെറുതുരുത്തി: വള്ളത്തോൾ നഗർ പഞ്ചായത്ത് പന്നിയടിയിലെ മുന്നാം നമ്പർ അംഗൻവാടി യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ സുമിത്ര ഉണ്ണികൃഷ്ണൻ, ജയകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സുലൈമാൻ, മെമ്പർമാരായ അജിത രവികുമാർ, ഇ.കെ. അലി, ഓവർസിയർ മേരി മേഴ്സി, സരസ്വതി തുടങ്ങിയവർ സംസാരിച്ചു. ദുരിതബാധിതർക്ക് എ.കെ.പി.എയുടെ സഹായം തൃശൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം, വയനാട് ജില്ലകളിലേക്ക് തുണിത്തരങ്ങളും, നിേത്യാപയോഗ സാധനങ്ങളും നൽകി. വാഹനത്തിൻെറ ഫ്ലാഗ് ഓഫ് തൃശൂർ ഈസ്റ്റ് എസ്.ഐ ഉമേഷ് നിർവഹിച്ചു. ജില്ല പ്രസിഡൻറ് ജനീഷ് പാമ്പൂർ, സെക്രട്ടറി മധുസൂദനൻ, ട്രഷറർ സുബിൻ ചെറുതുരുത്തി, സജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശിവാനന്ദൻ, എ.സി. ജോൺസൺ, ജിനേഷ് ഗോപി, ബിനോയ് എന്നിവർ സംസാരിച്ചു. CAP: എ.കെ.പി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ, വയനാട് മേഖലകളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് സാധനങ്ങളുമായി പോകുന്ന വാഹനം തൃശൂർ ഈസ്റ്റ് എസ്.ഐ ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.