കേളകം: വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പ്രദേശത്ത് നാലംഗ മാവോവാദിസംഘത്തെ കണ്ടെന്ന വിവരത്തെ തുടർന്ന് കണ്ണൂർ വനാതിർത്തിപ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. തവിഞ്ഞാൽ നാല്‍പത്തിനാല് അഭിനഗര്‍ കോളനിയിലെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങിയ ആയുധധാരികളെത്തിയതായി വിവരം ലഭിച്ചത്. തുടർന്ന് സമീപപ്രദേശങ്ങളായ കൊട്ടിയൂർ, വയനാട് അതിർത്തി വനപ്രദേശങ്ങൾ, പ്രധാന പാതകൾ എന്നിവിടങ്ങളിലും മാവോവാദി സംഘമെത്താൻ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലെല്ലാം പ്രത്യേക പരിശീലനം നേടിയ തണ്ടർബോൾട്ട് സേനയും ലോക്കൽ പൊലീസും വിവിധ അന്വേഷണ ഏജൻസികളും നിരീക്ഷണം ഏർപ്പെടുത്തി. മുമ്പ് മാവോവാദി സംഘങ്ങൾ എത്തിയ സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ഏർപ്പെത്തിയിട്ടുണ്ട്. വാഹന പരിശോധനയും പൊലീസ് ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.