അകലാട് ബീച്ചിൽ രണ്ടു പേർക്ക് വെട്ടേറ്റ സംഭവം: പ്രതി അറസ്​റ്റിൽ

പുന്നയൂർക്കുളം: അകലാട് മൊയ്തീന്‍ പള്ളി ബീച്ചില്‍ രണ്ടു പേർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. അകലാട് മൂന്നൈനി കപ്പൂരായിൽ ഷരീഫിനെയാണ് (34) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ അകലാട് മൊയ്തീന്‍ പള്ളി പടിഞ്ഞാറേയിൽ ഷിഹാബുദ്ദീൻ എന്ന ഫൈസു(43), പുതുവീട്ടിൽ ഹനീഫ (31) എന്നിവരെയാണ് ഷെരീഫ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.