മാധ്യമപ്രവർത്തകർ പൊലീസ്​ ആസ്​ഥാനത്തേക്ക്​ മാർച്ച്​ നടത്തി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെടാനിടയായ വാഹനാപകട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കാൻ പൊലീസ് ഒത്തുകളിച്ചതിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചൊവ്വാഴ്ച രാത്രി ഏഴോടെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽനിന്ന് ആരംഭിച്ച പ്രകടനം വെള്ളയമ്പലം വഴി ആൽത്തറ ജങ്ഷനിൽ സമാപിച്ചു. ആൽത്തറ ജങ്ഷനിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടഞ്ഞു. കേസ് ശ്രീറാം വെങ്കിട്ടരാമന് അനുകൂലമാക്കാൻ ഒത്തുകളിച്ച മ്യൂസിയം സി.െഎ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും അവരെ പ്രതിചേർക്കണമെന്നും േകരള പത്രപ്രവർത്തക യൂനിയൻ, തിരുവനന്തപുരം പ്രസ്ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു. കെ.പി.സി.സി ജന. സെക്രട്ടറി ജോസഫ് വാഴയ്ക്കൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. സുരേഷ്, കേരള പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ആർ. കിരൺബാബു, പ്രസ്ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, മുൻ സെക്രട്ടറിമാരായ ബിജു ചന്ദ്രശേഖർ, ജി. രാജീവ്, മാധ്യമപ്രവർത്തകരായ ഗീത നസീർ, അരവിന്ദ് ശശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.