സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിയില്‍ കൂടുതൽ ഇളവ്

വടക്കാഞ്ചേരി: 'നമ്മുടെ വടക്കാഞ്ചേരി' എന്ന പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഡയാലിസിസ്, കീമോ തെറപ്പി, റേ‍ഡിയേഷന്‍ എന്നീ ചികിത്സക്ക് വര്‍ഷത്തില്‍ 50,000രൂപ വരെ ചികിത്സാ സൗജന്യം ലഭ്യമാകുന്നതിന് പ്രത്യേകം പദ്ധതി തയാറാക്കിയതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. വൃക്കരോഗം, അർബുദം എന്നീ അസുഖങ്ങളുള്ള മണ്ഡലത്തിലെ വ്യക്തികള്‍ പ്രത്യേകം പോളിസി എടുക്കണം. ചികിത്സക്ക് ഓരോ മാസവും െചലവാകുന്ന തുക റീഇംബേഴ്സ്മൻെറ് വഴി രോഗികള്‍ക്ക് അക്കൗണ്ടിലേക്ക് കൈമാറും. അംഗീകാരമുള്ള ഇന്ത്യയിലെ ഏത് ആശുപത്രികളിലും ചികിത്സ നടത്താം. െചലവ് ലഭ്യമാകുന്നതിന് വടക്കാഞ്ചേരി എം.എല്‍.എ ഓഫിസ് വഴിയാണ് ബില്ലുകള്‍ സമര്‍പ്പിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.