ചാവക്കാട്: മദ്യലഹരിയിൽ സുഹൃത്തിൻെറ വെട്ടേറ്റ് രണ്ടുപേർക്ക് പരിക്ക്. അകലാട് മൊയ്തീൻ പള്ളി ബീച്ചിൽ വ്യാഴാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം. അകലാട് മൊയ്തീന്‍ പള്ളി സ്വദേശികളായ പടിഞ്ഞാറയിൽ മാമുവിൻെറ മകൻ ഷിഹാബ് (ഫൈസു-35), കാഞ്ഞിരപ്പറമ്പിൽ സുലൈമാൻെറ മകൻ ഹനീഫ (32) എന്നിവർക്കാണ് വെട്ടേറ്റത്. തലക്കും കൈക്കും ഗുരുതര പരിക്കേറ്റ ഇവരെ അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഷിഹാബും ഹനീഫയും ഷരീഫും ഒരുമിച്ച് ബീച്ചിലിരിക്കുകയായിരുന്നു. മദ്യ ലഹരിയിൽ തർക്കം ഉടലെടുക്കുകയും ഷരീഫ് ആക്രമിക്കുകയുമായിരുന്നു. വെളിയങ്കോട് നിന്ന് അകലാട്ടേക്ക് താമസം മാറിയെത്തിയയാളാണ് ഷരീഫ്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ വടക്കേക്കാട് പൊലീസ് തിരയുകയാണ്. മേഖലയിൽ കഞ്ചാവ് കടത്ത് ഉൾെപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് പരിേക്കറ്റ ഷിഹാബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.