ഒരുമനയൂരിൽ സ്വകാര്യ ബസില്‍ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്

ചാവക്കാട്: ഒരുമനയൂർ തങ്ങൾപ്പടിയിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത സ്വകാര്യ ബസില്‍ നിന്ന് വീണ് വിദ്യാർഥിയുടെ ര ണ്ടു കൈയും ഒടിഞ്ഞു. തങ്ങള്‍പടി നാഷനല്‍ ഹുദ സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥി തിരുവത്ര ചിങ്ങനാത്ത് എ.സി അലിയുടെ മകൻ അലീം ആരിഫിനാണ് (14) പരിക്ക് പറ്റിയത്. ചൊവ്വാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനായി ഒരുമനയൂര്‍ തങ്ങള്‍പ്പടി സ്റ്റോപ്പില്‍ നിന്നും ബസ് കയറുന്നതിനിടെയാണ് സംഭവം. ബസില്‍ നിന്നും വീണതറിഞ്ഞ് ജീവനക്കാര്‍ വിദ്യാർഥിയോട് അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്. സംഭവമറിഞ്ഞെത്തിയ അധ്യാപകരാണ് അലീം ആരിഫിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചത്. ചാവക്കാട് പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.