സംസ്​ഥാന പി.ടി.എ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു

തൃശൂർ: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു. മാതൃക അധ്യാപക പുരസ്കാരങ്ങ ൾ ഗവ. എൽ.പി വിഭാഗത്തിൽ എം.ബി. പ്രസാദ് (ഗവ. സ്കൂൾ വരവൂർ, തൃശൂർ). എയ്ഡഡ് എൽ.പി: കെ.കെ. പല്ലശ്ശന (എസ്.എൽ.പി സ്കൂൾ പിലാപ്പുള്ളി, പാലക്കാട്). ഗവ. യു.പി: എ.എസ്. രാജു (ഗവ. എച്ച്.എസ്.എസ് മണത്തല, തൃശൂർ). എയ്ഡഡ് യു.പി: പി.എ. അനിൽകുമാർ (എം.യു.പി.എസ് പള്ളിക്കൽ, മലപ്പുറം). ഗവ. എച്ച്.എസ്: സി.കെ. ഹൈദ്രോസ് (ഗവ. എച്ച്.എസ്.എസ് മൂലൻകാവ്, വയനാട്). എയ്ഡഡ് എച്ച്.എസ്: ബാബുതോമസ് (സൻെറ് ജോസഫ് എച്ച്.എസ്.എസ് പുളിങ്കുന്ന്, ആലപ്പുഴ). ഗവ. എച്ച്.എസ്.എസ്: കെ. സുരേന്ദ്രൻ (ഗവ. ജി.എച്ച്.എസ്.എസ് ആലത്തൂർ, പാലക്കാട്). എയ്ഡഡ് എച്ച്.എസ്.എസ്: ഫാ. സി.സി. ജോൺ (സൻെറ് മേരീസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം). അൺ എയ്ഡഡ് സ്കൂൾ: പി.പി. രാജേഷ് തഖ്വ (ആർ.ഇ.എച്ച്.എസ്.എസ്, അണ്ടത്തോട്, തൃശൂർ). മാതൃഭാഷ അധ്യാപക പുരസ്കാരം: സി.എ. സിസിലി (ഹോളിഗ്രേസ് അക്കാദമി മാള, തൃശൂർ). സമഗ്ര സംഭാവന അധ്യാപക പുരസ്കാരം: പി.പി. വർഗീസ് ശാന്ത (എച്ച്.എസ്.എസ് അവണൂർ, തൃശൂർ). മികച്ച പി.ടി.എ പുരസ്കാരത്തിന് ഗവ. എൽ.പി വിഭാഗത്തിൽ ഗവ. എൽ.പി.എസ് കാട്ടാക്കട (തിരുവനന്തപുരം). എയ്ഡഡ് എൽ.പി: സേക്രഡ്ഹാർട്ട് എൽ.പി.എസ്, തൃശൂർ. ഗവ. യു.പിയിൽ ഗവ. യു.പി.എസ് കുത്താട്ടുകുളവും (എറണാകുളം), എയ്ഡഡ് യു.പിയിൽ യു.പി.എസ് ആക്കോട് (മലപ്പുറം), എയ്ഡഡ് എച്ച്.എസ്, എച്ച്.എസ്.എസ്: എ.കെ.എം എച്ച്.എസ്.എസ് കോട്ടുർ (മലപ്പുറം), ക്രൈസ്റ്റ് ദി കിങ് കോൺവൻെറ് എച്ച്.എസ് പൊന്നുരുന്നി (കൊച്ചി), അൺഎയ്ഡഡ് സ്കൂൾ: എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പുന്നപ്ര (ആലപ്പുഴ) എന്നീ വിദ്യാലയങ്ങളും അർഹത നേടി. ആഗസ്റ്റ് മൂന്നിന് തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിദ്യാഭ്യാസ അവാർഡ് മേള കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ, ജനറൽ െസക്രട്ടറി കെ.എം. ജയപ്രകാശ്, ട്രഷറർ പി.പി. ജേക്കബ്, വൈസ് പ്രസിഡൻറ് എൻ. രാജഗോപാൽ, സെക്രട്ടറി പി.എൻ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.