സംഗീത നാടക അക്കാദമി പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ ഫെലോഷിപ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പിന ് മരട് ജോസഫ് (നാടകം), സി.എസ്. രാധാദേവി (പ്രക്ഷേപണകല), നെല്ലിയോട് വാസുദേവൻ നമ്പൂതിരി (കഥകളി) എന്നിവർ അർഹരായതായി അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അറിയിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെല്ലോഷിപ്. കഴിഞ്ഞവർഷത്തെ അവാർഡുകൾക്ക് കെ.ആർ. രമേഷ്, പി.ജെ. ഉണ്ണികൃഷ്ണൻ, ശശികുമാർ സൗപർണിക, എം.വി. ഷെർളി (നാടകം), രത്നശ്രീ അയ്യർ (തബല), അറയ്ക്കൽ നന്ദകുമാർ (ലളിതസംഗീതം), അശ്വതി വി. നായർ (ഭരതനാട്യം), ഗായത്രി സുബ്രഹ്മണ്യൻ (കേരള നടനം), എം.ആർ. പയ്യട്ടം (കഥാപ്രസംഗം), കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ (കഥകളി വേഷം), കലാമണ്ഡലം ഉണ്ണികൃഷ്ണൻ (കഥകളി ചെണ്ട), പത്തിയൂർ ശങ്കരൻകുട്ടി (കഥകളി സംഗീതം), മച്ചാട് മണികണ്ഠൻ (കൊമ്പ്), പോരൂർ ഉണ്ണികൃഷ്ണൻ (തായമ്പക), കരിയന്നൂർ നാരായണൻ നമ്പൂതിരി (തിമില), കലാമണ്ഡലം ഷൈലജ (കൂടിയാട്ടം, നങ്ങ്യാർകൂത്ത്), പാലന്തോണി നാരായണൻ (പൊറാട്ട് നാടകം) എന്നിവർ അർഹരായി. ഗുരുപൂജ പുരസ്കാരങ്ങൾക്ക് മനോമോഹനൻ, കെ. രവിവർമ, ഞാറയ്ക്കൽ ജോർജ്, ഐ.ടി. ജോസഫ്, ലക്ഷ്മി കോടേരി (നാടകം) പട്ടണം ഷാ (ചമയം), ചെമ്പൈ കോതണ്ഡരാമൻ, ശ്യാമളകുമാരി (സംഗീതം), ആൻറണി ചുള്ളിക്കൽ, ഡി. വിജയകുമാർ, ആലപ്പി ഹരിലാൽ (ഉപകരണസംഗീതം), എം.വി. സുകുമാരൻ, നരിപ്പറ്റ നാരായണൻ നമ്പൂതിരി (കഥകളി), പങ്കജവല്ലി (കേരള നടനം), തെക്കുംഭാഗം വിശ്വഭരൻ (കഥാപ്രസംഗം) എന്നിവരെയും തെരഞ്ഞെടുത്തു. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകളും ഗുരുപൂജ പുരസ്കാരങ്ങളും. അവാർഡ് സമർപ്പണം പിന്നീട്. വാർത്തസമ്മേളനത്തിൽ അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, അഡ്മിനിസ്േട്രറ്റീവ് ഓഫിസർ പി. മധു എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.