ചാവക്കാട്: പുന്നയിൽ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് ഉള്‍പ്പെടെ നാലുപേർക്ക് വെട്ടേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ബൂത്ത് പ്രസിഡൻറ് പുതുവീട്ടില്‍ നൗഷാദ് എന്ന പുന്ന നൗഷാദ് (40), പുന്ന അയിനിപ്പുള്ളി സുരേഷ് (38), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), കാവീട് സ്വദേശി ബിജേഷ്(40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ നൗഷാദിനെയും ബിജേഷിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. നൗഷാദും മറ്റു മൂന്നുപേരും പുന്ന സൻെററില്‍ നില്‍ക്കുമ്പോള്‍ ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി പ്രകോപനമില്ലാതെ ഇവരെ വെട്ടുകയായിരുന്നു. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.എ. ഗോപപ്രതാപന്‍ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് പ്രവർത്തകർ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ എസ്.ഡി.പി.ഐക്ക് ബന്ധമില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.