ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജയ്ശെ മുഹമ്മദിൻെറ സ്വയംപ്ര ഖ്യാപിത കമാൻഡർ അടക്കം രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഫയാസ് പൻസൂ എന്ന ജയ്ശ് കമാൻഡറാണ് കൊല്ലപ്പെട്ടത്. ഇയാൾ പുൽവാമ ഭീകരാക്രമണത്തിൻെറ ആസൂത്രണത്തിൽ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. ജൂൺ 12ന് അനന്ത്നാഗ് ജില്ലയിൽ സി.ആർ.പി.എഫ് ജവാന്മാർക്കു നേരെ നടന്ന ആക്രമണത്തിൽ പൻസൂ പങ്കെടുത്തിരുന്നതായും പറയപ്പെടുന്നു. കൊല്ലപ്പെട്ട മറ്റൊരു തീവ്രവാദിയുടെ പേരുവിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. പൻസൂവിൻെറ കൊല വലിയ നേട്ടമാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.