തൃശൂർ: മാർ അബിമലേക് തിമോഥെയൂസ് മെത്രാപ്പോലീത്തയെ വിശുദ്ധനായി പ്രഖ്യാപിച്ചതിൻെറ ആഘോഷം തൃശൂരിലെ കബറിടത്ത ിൽ നടത്തുമെന്ന് ഡോ. മാർ അേപ്രം മെത്രാപ്പോലീത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 29ന്, മാർത്ത് മറിയം വലിയ പള്ളിക്കും അരമനക്കും മധ്യേയുള്ള 'കുരുവിളയച്ചൻെറ' പള്ളിയിലെ കബറിടത്തിലാണ് ആഘോഷം. ആഗോളസഭയുടെ ഇറാഖിലെ എർബിൽ പട്ടണത്തിൽ പാത്രിയാർക്കീസിൻെറ അധ്യക്ഷതയിൽ കൂടിയ 2019ലെ സുന്നഹാദോസ് ആണ് മെത്രാപ്പോലീത്തക്ക് വിശുദ്ധ പദവി നൽകിയത്. 1878 ആഗസ്റ്റ് 28ന് തുർക്കിയിൽ ഉറുമിയ പ്രദേശത്ത് മാർബീശോ ഗ്രാമത്തിൽ ഈശായ് എന്ന വൈദികൻെറ ഇളയപുത്രനായാണ് അബിമലേക് ജനിച്ചത്. 1907 ഡിസംബർ 13ന് തുർക്കിയിലെ മാർ ശല്ലീത്ത പള്ളിയിൽ അദ്ദേഹത്തെ ഇന്ത്യയുടെ മെത്രാപ്പോലീത്തയായി അന്നത്തെ പാത്രിയാർക്കീസ് മാർ ബെന്യാമീൻ ശീമോൻ പ്രഖ്യാപിച്ചു. 1908 ഫെബ്രുവരി 27ന് അദ്ദേഹം തൃശൂരിലെത്തി. മലയാളം പഠിച്ച അദ്ദേഹം സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത പ്രാർഥനാ പുസ്തകം 1917ൽ പുറത്തിറക്കി. ആഘോഷ പരിപാടിയിൽ സഭയുടെ തലവനായ മാർ ഗീവർഗ്ഗീസ് മൂന്നാമൻ സ്ലീവ പാത്രിയാർക്കീസ്, മാർ അബിമലേക് തിമോഥെയൂസ് മെത്രാപ്പോലീത്തയെ വിശുദ്ധനായി പ്രഖ്യാപിക്കും. മാർ അേപ്രം മെത്രാപ്പോലീത്ത മൊഴിമാറ്റം ചെയ്ത, 1908 മുതൽ 1918 വരെയുള്ള അദ്ദേഹത്തിൻെറ ഡയറിക്കുറിപ്പുകൾ ചടങ്ങിൽ പ്രകാശനം ചെയ്യും. വിവിധ ൈക്രസ്തവ സഭകളിലെ മേലധ്യക്ഷന്മാരും മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഡോ. മാർ യോഹന്നാൻ യോസേഫ് എപ്പിസ്കോപ്പ, മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്കോപ്പ, ദി ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റീസ് ചെയർമാൻ സി.എൽ. ടെന്നി, പി.ആർ.ഒ കമ്മിറ്റി പ്രസിഡൻറ് ഷീബ ബാബു, സാജൻ മാമ്പിള്ളി, സോജൻ പി. ജോൺ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.