എൻജിനീയറിങ്​ വിദ്യാർഥിയെ കണ്ടെത്താനായില്ല

attn kollam പഴയന്നൂർ: പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ മെക്കട്രോണിക്‌സ് വിദ്യാർഥിയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. കഴിഞ്ഞ പതിനെട്ടിനാണ് കൊല്ലം ജില്ലയിലെ പത്തനാപുരം കടയ്ക്കാമൺ പാണുവേലിൽ സാബു ജോസഫിൻെറ മകൻ സിറിൽ സാബുവിനെ (22) കാണാതായത്. പരീക്ഷ കഴിഞ്ഞു ഷൊർണൂരിൽ നിന്ന് ട്രെയിൻ കയറി തൃശൂർ എത്തിയെന്നും വൈകിട്ട് ആറുമണിക്ക് കായംകുളത്തെത്തുമെന്നാണ് ഉച്ചക്ക് ഫോണിൽ അമ്മയെ അറിയിച്ചത്. രാത്രിയായിട്ടും വീടെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ആദ്യം പത്തനാപുരം പൊലീസിലും പിന്നീട് പഴയന്നൂർ സ്റ്റേഷനിലും പരാതി നൽകി. പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ പതിനെട്ടാം തിയതി ഉച്ചക്ക് 1.55ന് ഷൊർണൂരും പിന്നീട് 2.55ന് തൃശൂർ എത്തിയതായും കാണിച്ചു. പിന്നീട് വൈകീട്ട് 5.05 വരെ തൃശൂരിൽ തങ്ങിയതായും അവിടുന്ന് 5.55ന് വീണ്ടും ഷൊർണൂർ ഭാഗത്തേക്ക് എത്തിയതായും മനസ്സിലാക്കി. അതിനു ശേഷം ഫോൺ സ്വിച്ച് ഓഫായി. പൊലീസ് അന്വേഷണം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.