ചെറുതുരുത്തി: കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചുകയറി. വാഹനത്തിലുണ്ടായിരുന്ന നാലംഗ കുടുംബം അത്ഭ ുതകരമായി രക്ഷപ്പെട്ടു. ഒറ്റപ്പാലം സ്വദേശിയായ ഇ.പി. സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയത്തുനിന്നും ഒറ്റപ്പാലത്തേക്ക് വരുന്നതിനിടെ ബുധനാഴ്ച രാവിലെ ഒമ്പതോടെ ചെറുതുരുത്തി ചുങ്കത്താണ് സംഭവം. നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചുകയറിയ കാറിൻെറ മുന്‍ഭാഗം തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. സേഫ്റ്റി ബെല്‍റ്റുകളും എയര്‍ബാഗും ഉണ്ടായിരുന്നതിനാലാണ് അപകടം ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനുപിന്നാലെ അപകടത്തിൽപ്പെട്ട കാറില്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. വല്ലപ്പുഴ കുറുവട്ടൂര്‍ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. പോസ്റ്റ് തകര്‍ന്ന സംഭവത്തിൽ കാറ് ഉടമയിൽ നിന്ന് 35,000 രൂപ നഷ്ടപരിഹാരമായി കെ.എസ്.ഇ.ബി ഈടാക്കി. വൈകുന്നേരത്തിനുള്ളില്‍ പോസ്റ്റ് പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.