ചെറുതുരുത്തി: പാഞ്ഞാള്‍ പഞ്ചായത്തും കുടുംബശ്രീയുടെയും നേതൃത്വത്തിൽ കര്‍ക്കടക മാസത്തോടനുബന്ധിച്ചുള്ള മരുന ്നുകഞ്ഞിവിതരണം തുടങ്ങി. ഈ മാസം 30 വരെ മരുന്നു കഞ്ഞി വിതരണം ഉണ്ടായിരിക്കും. പഞ്ചായത്ത് പ്രസിഡൻറ് രാജന്‍ വെട്ടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ. പി.എം. അമീര്‍, ജോണി മണിച്ചിറ, അംഗങ്ങളായ പി.ആർ. മാധവന്‍, സുലൈഖ, ഗീത, എൻജിനീയർ അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം പഞ്ഞാൾ പഞ്ചായത്തിൽ നടന്ന മരുന്ന് കഞ്ഞി വിതരണം പഞ്ചായത്ത് പ്രസിഡൻറ് രാജൻ വെട്ടത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.