തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എജുക്കേഷനല്‍ മള്‍ട്ടിമീഡിയ റിസര്‍ച് സൻെറര്‍ (ഇ.എം.എം.ആർ.സി) ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികള്‍ക്കായി തയാറാക്കിയ വെബ് പോര്‍ട്ടല്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി. ജലീൽ, കണ്‍സോർട്യം ഫോര്‍ എജുക്കേഷനല്‍ കമ്യൂണിക്കേഷന്‍ (സി.ഇ.സി) ഡയറക്ടര്‍ ഡോ. ജെ.ബി. നദ്ദ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കൾ, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീർ, ഇ.എം.എം.ആര്‍.സി ഡയറക്ടര്‍ ഡി. ദാമോദര്‍ പ്രസാദ്, സി.ഇ.സി ജോയൻറ് ഡയറക്ടര്‍ നാഗേശ്വര്‍നാഥ്, സര്‍വകലാശാല സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ എന്നിവർ സംബന്ധിച്ചു. ഇ.എം.എം.ആർ.സിയുടെ വെബ്സൈറ്റിലൂടെ (www.emmrccalicut.org) വിദ്യാർഥികള്‍ക്ക് സേവനം ലഭ്യമാണ്. ബിരുദ, ബിരുദാനന്തര മേഖലയില്‍ 12 പ്രധാന വിഷയങ്ങളിലായി 1500 വിഡിയോ പ്രോഗ്രാമുകള്‍ സൗജന്യമായി കാണാനും പഠിക്കാനും സാധിക്കും. ഇ.എം.എം.ആർ.സി നടത്തുന്ന എം.എച്ച്.ആർ.ഡിയുടെ ഫിസിക്കല്‍ ആൻഡ് എര്‍ത്ത് സയന്‍സ് ടെലിവിഷന്‍ ചാനലായ 'ആര്യഭട്ട'യിലെ പ്രോഗ്രാമുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.