തൃശൂര്‍: പറവട്ടാനി ഫോറസ്റ്റ് ഓഫിസിന് മുന്നിൽ നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ലോറിയിടിച്ച് ക്ലീനറുടെ കാലറ്റ ു. പാലക്കാട് ഓലശേരി തക്കുറിശി വീട്ടില്‍ വിനോദിൻെറ (36) ഇടത് കാല്‍മുട്ടിൻെറ താഴെയാണ് വേർപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടം. മുക്കാല്‍ മണിക്കൂറോളം ലോറിയില്‍ കുടുങ്ങി കിടന്ന യുവാവിനെ ഫയര്‍ ഫോഴ്‌സാണ് പുറത്തെടുത്തത്. ആക്ട്‌സ് പ്രവര്‍ത്തകര്‍ യുവാവിനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ദയ ആശുപത്രിയിലേക്ക് മാറ്റി. അറ്റ് പോയ കാലും ആക്ട്‌സ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. ദയ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. എന്നാൽ അറ്റുകിടന്ന കാല്‍ മുറിച്ചുമാറ്റി. ഇടിയെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി നീങ്ങി ഇലക്ട്രിക് പോസ്റ്റിലിടിച്ചു. പിന്നിലിടിച്ച ലോറിയിലുണ്ടായിരുന്ന ക്ലീനറാണ് കാബിനുള്ളില്‍ കുടുങ്ങിയത്. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷെപ്പട്ടു. അതുവഴി വന്ന വഴിയാത്രക്കാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.