അനിൽ അക്കരയോട്​ വിശദീകരണം തേടും

തൃശൂര്‍: പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ അധിക്ഷേപിച്ച അനില്‍ അക്കര എം.എല്‍.എയോട് കെ.പി.സി.സി നേതൃത്വം വിശദീ കരണം തേടിയേക്കും. അനില്‍ അക്കരയുടെ അധിക്ഷേപകരമായ പരാമർശങ്ങളിൽ കെ.പി.സി.സി നേതൃയോഗം അതൃപ്തി രേഖപ്പെടുത്തി. നടപടി തെറ്റായിപ്പോയെന്നാണ് നേതൃയോഗത്തിൻെറ വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ഡി.സി.സി പ്രസിഡൻറിനെ നിയമിക്കാത്തത് സംബന്ധിച്ചും രമ്യ ഹരിദാസ് എം.പിയുടെ കാര്‍ വിവാദവുമായി ബന്ധപ്പെട്ടും മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അനില്‍ അക്കര എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മാധ്യമങ്ങളിലൂടെ പരസ്യമായും വിമര്‍ശിച്ചത്. പുതിയ പ്രസിഡൻറിനെ നിയമിക്കുന്നതുവരെ തുടരാനാണ് ടി.എന്‍. പ്രതാപൻ എം.പിക്ക് കെ.പി.സി.സി നല്‍കിയ നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.