തൃശൂർ: കാരുണ്യപദ്ധതി പുനഃസ്ഥാപിക്കുക, ലോട്ടറിയെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കുക, സമ്മാനഘടന പുനഃക്രമീകരിക്കുക, ടിക്കറ്റ് രംഗത്തെ അഴിമതി വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോട്ടറി തൊഴിലാളികൾ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. കേരള ലോട്ടറി ഏജൻറ്സ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധർണ കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. പി.എസ്. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫിലിപ്പ് ജേക്കബ്, മോഹനൻ, ഗോപി കാതിക്കുടം, ലിജോ ചാലക്കുടി, സുഷമ, ശ്രീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.