കല്ലാറ്റ് ബാലകൃഷ്ണകുറുപ്പിെൻറ അശീതിയാഘോഷിച്ചു

കല്ലാറ്റ് ബാലകൃഷ്ണകുറുപ്പിൻെറ അശീതിയാഘോഷിച്ചു തൃശൂർ: ദീർഘകാലം പാറമേക്കാവ് ക്ഷേത്രത്തിൽ കോമരവും കേരളത്തിലെ മുതിർന്ന കളമെഴുത്ത് കലാകാരനുമായ മുളങ്കുന്നത്തുകാവ് കല്ലാറ്റ് ബാലകൃഷ്ണകുറുപ്പിൻെറ 80ാം പിറന്നാൾ പാറമേക്കാവ് ദേവസ്വത്തിൻെറ നേതൃത്വത്തിൽ ആഘോഷിച്ചു. മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം പ്രസിഡൻറ് എ.ബി. മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ.സി. പത്മജൻ പരിചയപ്പെടുത്തി. ടി.എൻ.പ്രതാപൻ എം.പി ഉപഹാര സമർപ്പണം നിർവഹിച്ചു. എം.പിയായതിന് ശേഷം ഇതാദ്യമായി പാറമേക്കാവ് ദേവസ്വത്തിലെത്തിയ പ്രതാപനെ പ്രസിഡൻറ് സതീഷ് മേനോൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ.എം.മാധവൻകുട്ടി മംഗള പത്ര സമർപ്പണം നടത്തി. കളമെഴുത്ത്പാട്ട് പഠനകേന്ദ്രം ചെയർമാൻ കാട്ടകാമ്പാൽ മണികണ്ഠൻ, ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ബെന്നി, ദേവസ്വം സെക്രട്ടറി ജി.രാജേഷ്, സമാദരണ സമിതി കൺവീനർ വി.നന്ദകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.