ജനറൽ ആശുപത്രി ഒ.പി വിഭാഗത്തിൽ ലിഫ്​റ്റ്​

തൃശൂര്‍: തൃശൂർ ജനറൽ ആശുപത്രി ഒ.പി വിഭാഗത്തിൽ 1.80 കോടി െചലവിൽ സ്ഥാപിച്ച ലിഫ്റ്റ് ഞായറാഴ്ച്ച പ്രവർത്തന സജ്ജമാകും. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ നേത്രരോഗ ഒ.പി വിഭാഗത്തിൻെറയും ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാര്‍ ഞായറാഴ്ച്ച ഉച്ചക്ക് രണ്ടിന് നിർവഹിക്കും. മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും. മൂന്ന് നിലകളുള്ള ഒ.പി വിഭാഗത്തിനാണ് ലിഫ്റ്റ് സ്ഥാപിച്ചത്. ആശുപത്രിയുടെ വികസനത്തിനായി കോര്‍പറേഷന്‍ കൗണ്‍സിൽ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചതായും മേയർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നു. ആര്‍ദ്രം പദ്ധതി വഴി പ്ലാന്‍ ഫണ്ട്് ഉപയോഗിച്ച് ആശുപത്രിയിൽ 16 പുതിയ തസ്തികകള്‍ ഉണ്ടാക്കി. മൂവായിരത്തോളം രോഗികള്‍ക്ക് പ്രതിദിനം സേവനം ലഭിക്കുന്നുണ്ട്്. ജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ നൽകിയതുവഴി ഈ വര്‍ഷത്തെ സംസ്ഥാനതല ആര്‍ദ്രം കേരള പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം തൃശൂര്‍ കോര്‍പറേഷനും ജില്ലാതലത്തിൽ കായകൽപ്പ പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം ആശുപത്രിക്കും ലഭിച്ചു. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ പി. റാഫി ജോസ്, വർഗീസ് കണ്ടങ്കുളത്തി, പി. സുകുമാരൻ, അനൂപ് കരിപ്പാൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.