ചരക്ക് ലോറി റോഡില്‍ കുടുങ്ങി കുതിരാനില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്

പട്ടിക്കാട്: കുതിരാന്‍ ക്ഷേത്രത്തിന് സമീപം ചരക്ക് ലോറി റോഡിൽ കുടുങ്ങിയതിനെത്തുടർന്ന് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ മുന്നിനാണ് സംഭവം. പുലര്‍ച്ചെ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഹൈവേ പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചാണ് രാവിലെ ഒമ്പതോടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാനായത്. വിണ്ടും കുതിരാന്‍ ക്ഷേത്രത്തിന് സമീപം തന്നെ മറ്റ് രണ്ട് ചരക്ക് വാഹനങ്ങള്‍കൂടി കേട് വന്ന് റോഡില്‍ കുടുങ്ങി. ഇതോടെ വിണ്ടും ഗതാഗതക്കുരുക്ക് ആരംഭിച്ചു. ഹൈവേ പൊലീസും പീച്ചി പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ച് ഉച്ചയോടെയാണ് സാധാരണ നിലയിലായത്. കൊമ്പഴ ഭാഗത്ത് റോഡില്‍ രൂപപ്പെട്ട കുഴികള്‍ ഈ ഭാഗത്ത് വാഹനഗതാഗതത്തെ ബാധിക്കുന്നുണ്ട്. അടിയന്തരമായി കുഴിയടക്കാന്‍ നിര്‍മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.