'മെഡിസെപ്പിലൂടെ ജീവനക്കാരെ വഞ്ചിച്ചു'

തൃശൂർ: സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിലെ മികച്ച ചികിത്സ സൗകര്യം ഉൾപ്പെടെ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിൽ നട പ്പാക്കുന്ന മെഡിസെപ്പിൽ നിലവാരമുള്ള ആശുപത്രികളെ ഉൾപ്പെടുത്താതെ ജീവനക്കാരെ വഞ്ചിച്ചുവെന്ന് എൻ.ജി.ഒ അസോസിേയഷൻ. മെഡിക്കൽ റീ ഇേമ്പഴ്സ്മൻെറും പലിശരഹിത വായ്പയും ഇല്ലാതാക്കി സർക്കാർ വിഹിതമില്ലാതെ മെഡിസെപ്പ് ആഗസ്്റ്റ് ഒന്നു മുതൽ ആരംഭിക്കുന്നതിനെതിരെ എൻ.ജി.ഒഅസോസിയേഷൻ തൃശൂർ താലൂക്ക് ഓഫിസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് മൃദുൽചന്ദ്രൻ അധ്യക്ഷത വഹിച്ചു. കലക്ടറേറ്റിന് മുന്നിൽ നടന്ന കൂട്ടായ്മ ജില്ല പ്രസിഡൻറ് കെ.പി. ജോസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.