ചെറുതുരുത്തി: പൈങ്കുളം പമ്പ് ഹൗസില്‍നിന്ന് വിതരണം ചെയ്യുന്ന ജലം ശുദ്ധീകരിക്കുന്നില്ലെന്ന് പരാതി. പുഴയില്‍നി ന്ന് നേരിട്ട് ടാങ്കില്‍ എത്തുന്ന വെള്ളം ക്ലോറിനേഷനോ മറ്റും ചെയ്യാതെ നേരിട്ട് വിതരണം ചെയ്യുന്നു എന്നാണ് ആരോപണം. വടക്കാഞ്ചേരി നഗരസഭക്കും, പാഞ്ഞാൾ, ചേലക്കര, മുള്ളൂർക്കര എന്നീ പഞ്ചായത്തുകള്‍ക്കും കുടിവെള്ളം എത്തിക്കുന്ന പ്രധാന പദ്ധതിയാണിത്. വിതരണം ചെയ്യുന്ന ജലത്തിൽ ക്ലോറിനേഷന്‍ എങ്കിലും നടത്തി വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.