എരുമപ്പെട്ടി: ശക്തമായ മഴയിൽ വീടിൻെറ മേൽക്കൂര തകർന്ന് നിലംപതിച്ചു. വീട്ടുടമ അത്ഭുതകരമായി രക്ഷപ്പെട്ടു. എരുമപ് പെട്ടി പഞ്ചായത്ത് 11ാം വാർഡിലെ കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയിൽ താമസിക്കുന്ന കീഴ്ശ്ശേരിപടി സുരേന്ദ്രൻെറ വീടാണ് തകർന്നത്. സുരേന്ദ്രൻ ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. ശനിയാഴ്ച രാവിലെ 11 ന് ചെയ്ത ശക്തമായ മഴയിലാണ് വീട് തകർന്നത്. പുറത്തുപോയി വീട്ടിലെത്തിയ സുരേന്ദ്രൻ അടുക്കളയിൽ നിൽക്കുമ്പോൾ വീടിൻെറ ചുമരിൽ നിന്ന് മൺകട്ട വീഴുന്ന ശബ്്ദം കേട്ട് പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് വീടിൻെറ മേൽക്കൂരയും ഭിത്തിയും നിലംപതിച്ചു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പൂർണമായും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.