തൃശൂർ: പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നു. നിലവിലെ കെട്ടിടം നിലനിര്‍ത്തി രൂപഭംഗി വരുത്തിയാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. രണ്ട് കോടിയോളം തുക ചെലവ് വരുന്ന കെട്ടിടത്തിൻറെ ഒന്നാം ഘട്ടം ഈ വര്‍ഷം പണി പൂര്‍ത്തിയാകും. പുതിയ മന്ദിരത്തിൻെറ ശിലാസ്ഥാപനം വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര നിർവഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗങ്ങളായ അജിത കൃഷ്ണന്‍, പി.ആര്‍. സുരേഷ്ബാബു, അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് ടി.ആര്‍. ജയചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ഹരി, മുന്‍ പ്രസിഡൻറ് ലൈജു സി. എടക്കളത്തൂര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സി.വി. കുര്യാക്കോസ്, അംഗങ്ങളായ ഷീബ ഗിരീഷ്, വനജ റാഫി, എം.ടി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ഗണേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.